top of page
Search
  • Writer's picturen.g. jhonzsonn

WORLD ART DAY exhibition of children's paintings


ഏയ്പ്രിൽ 15 - ലോക കലാ ദിനം പാലക്കാട് കലാ സാംസ്കാരിക സാമൂഹിക മേഘലകളിൽ കഴിഞ്ഞ ഒരു വ്യാഴവട്ടമായി പ്രവർത്തിക്കുന്ന ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ- ന്റെ കലാ ദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ഓൺലൈൻ ചിത്ര പ്രദർശനം നടത്തുന്നു

world art day

in the wake of the lockdown due to the outbreak of covid 19, our children are forced to be in room-scape. may be glued to television screen and with smartphone either. art-effusions global palakk

gives an opportunity to make them colourfuly creative in the field of fine arts – painting.

they can scribble motifs ‘n ‘ apply hues with wielded brushes to run wild on papers for depicting their fantasies ‘n’ exasperations with available colours on papers during this lockdown. we’ll exhibit those works on our gallerie

the world art day is an international celebration of the fine arts, that annually takes place on april 15th since 2012; the birthday of the versatile genenius ‘n’ great Italian painter, leonardo da vinci

today is an important day to us because, Edmund Thomas Clint the Indian child prodigy known for having drawn over 25,000 paintings during his short life of less than seven years on 15 April 1983. as a homage to the child we we’re conducting an exhibition of children’s painting exhibition on our online gallerie

art nurtures creativity, innovation and cultural diversity for all peoples across the globe and plays an important role in sharing knowledge and encouraging curiosity and dialogue. These are qualities that art has always had, and will always have if we continue to support environments where artists and artistic freedom are promoted and protected. In this way, furthering the development of art also furthers our means to achieve a free and peaceful

rules'n'regulations

parents are requested to send the entries of children to arteffusionsglobalindia @ gmail.comon or before 30th April 2020.participants are requested to send their recently executed three works at the time of submitting entries.

everyone has to furnish details of the work, name if any( not necessary), size in centimetres, medium used for, their pseudonym, address line with school address 'n' class .

Selected oeuvres will be exhibited on our gallery

•three magnificent oeuvres will be awarded with certificates of  excellence and honourable mention certificates will be awarded to ten outstanding contestants.

•all selected oeuvres presented certificates of participation 

in each category: preprimary,lower primary, upper primary,and high school. 

there is no category of work but only we promote the creative paintings that means having the ability or power to create and characterized by originality of thought or inventiveness; having or showing imagination of creative mind. whereas we won't encourage mere works those are just copied from pictures of photos. contestants are requested to furnish name address lines and email id or WhatsApp number

parents are requested to take a photograph of paintings without vanishing any sides and send their entries to

arteffusionsglobalindia @ gmail.com on or before 30th April 2020.


ഏയ്പ്രിൽ 15 - ലോക കലാ ദിനം

വിശ്വമാനവനും ബഹുമുഖ പ്രതിഭയും ആയ ലിയനാർഡോ ഡാ വിഞ്ചി യുടെ ജന്മദിനമാണ് ലോക കലാ ദിനമായി ആഘോഷിക്കുന്നത് ഇതേ ദിവസം തന്നെയാണ് വരകളുടെയും, വർണ്ണങ്ങളുടെയും ലോകത്ത് നിന്നും 7 വയസ് തികയും മുമ്പ് 25,000 ചിത്രങ്ങൾ വരച്ച ബാല പ്രതിഭ എഡ്മണ്ട് തോമസ് ക്ളിന്റ്' ഈ ലോകത്തോട് വിടപറഞ്ഞത്.

കുട്ടികളുടെ ചിത്രരചനാ ശൈലിയെ കുറിച്ച് അല്പം പറയാം മുതിർന്നവരുടെ യുക്തിഭദ്രമായ മനസ്സും, ചിന്തകളും, കുട്ടികൾക്ക് അന്യമായി തീർന്നാൽ സ്വപ്നങ്ങളും, കല്പനകളും, വികല്പങ്ങളും നിഷ്കളങ്കമായ പരിപ്രേക്ഷ്യങ്ങളിൽ തനത് വർണ്ണബോധത്തലങ്ങളെ തമ്മിൽ കൂടിക്കലർന്ന് സൃഷ്ടിക്കപ്പെടുന്ന വിചിത്രവും വിവരണാതീതവുമായ സ്ഥലരാശികളിലൂടെ നിറയുന്ന ചിത്രത്തലം ... അവർണനീയമാണ്.. കുട്ടികളുടെ ചിത്രങ്ങൾ പ്രത്യേകിച്ചും മുതിർന്നവരുടെ ഇടപ്പടലുകൾ ഇല്ലാത്തവ അവരുടെ മനസ്സ് സ്വയം വെളിപ്പെടുന്നത് അങ്ങനെയാണ് സർവ തന്ത്ര സ്വതന്ത്രവും ആലേഖനത്തിലെ സരളാത്മകതയുമാണ്. കുട്ടികളുടെ പൊതുവായ സൃഷ്ടിപരത ...

ആ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കുട്ടികൾക്ക് മാത്രമേ സാധിക്കൂ തന്റെ മുന്നിലുള്ള ചിത്രതലത്തിൽ ബിംബകല്പനകൾ ആവിഷ്കരിക്കുന്നത് ചിത്രകലയിലെ ശരിതെറ്റുകളുടെ രീതിശാസ്ത്രത്തെ അവലംബിച്ചല്ല... പ്രത്യുത മനസ്സിലുള്ളത് മുഴുവൻ ചിത്രത്തിൽ ആവിഷ്കരിക്കുന്നത് കാല പരിമിതികൾക്കപ്പുറം ചിത്രാലേഖന തത്ത്വങ്ങളെ ഒട്ടും വേവലാതികൾ ഇല്ലാതെ വരകളും രൂപങ്ങളും, വർണ്ണങ്ങളും കൊണ്ട് നിറയ്ക്കും ഇവയെ, സഹജവും നിഷ്കളങ്കവുമായ മനോനിലയുടെ വ്യവഹാരങ്ങളായി കാണണം അല്ലാതെ, ചിത്രകലയുടെ സാങ്കേതിക ജ്ഞാന വ്യവഹാരങ്ങൾ കൊണ്ട് അളന്നു തൂക്കി തിട്ടപ്പെടുത്താനാകില്ല... ഈ സ്വാതന്ത്ര്യം അവർക്ക് കൊടുക്കാൻ കഴിയുമ്പാഴാണ് വരിലെ നൈസർഗിക സർഗ്ഗപരത ചിറക് വിടർത്തുന്നത്... അതിന് അവസരം ഒരുക്കാൻ രക്ഷിതാക്കൾക്ക് കഴിയുമൊ ... എനിക്ക് ആശങ്കയുണ്ട്...

വരയ്ക്കാൻ ചാർട്ട് പെയ്പെർ കൊടുക്കുക , മുറിച്ചു പകുതിയാക്കരുത് കേട്ടൊ .... ബോർഡർ ലൈനും വേണ്ട... അവർ സ്വതന്ത്രമായി വരയ്ക്കട്ടെ ... ചിത്രം നോക്കിയല്ല മനസ്സിൽ നിന്നും... പറ്റുന്ന പോലെ.... വരയ്ക്കുമ്പോൾ വലുതാക്കി വരയ്ക്കാൻ നിർദേശിയ്ക്കാം ... പക്ഷേ, അടുത്തിരുന്ന് സർഗ്ഗ ഭാവനകളെ തല്ലി കെടുത്തരുത് .... വരച്ചു കഴിഞ്ഞാൽ അവർ തന്നെ വിളിച്ചു കാണിയ്ക്കും .. അപ്പോൾ അഭിപ്രായങ്ങൾ പറഞ്ഞ് കൊല്ലരുത് പകരം അഭിനന്ദനങ്ങളും ആശംസകളും അർപ്പിയ്ക്കണം ... കൂടാതെ, ക്ഷമയോടെ അതിലെ ഓരോ രൂപങ്ങളെ കുറിച്ചും അതിലൂടെ ആവിഷ്കരിച്ച കഥയുടെ പൊരുളും സ്വപ്ന വ്യാഖ്യാനങ്ങളും കേൾക്കാൻ കാതുളളവരാകണം ... വൈരുദ്ധ്യാത്മകത നിറഞ്ഞ ബോധമണ്ഡലങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത , യുക്തിയ്ക്ക് വഴങ്ങാത്ത പലതും ആയിരിക്കും അവർ പറയുന്നത്... പക്ഷേ അത് മുഖത്ത് തെളിയാതെ ആകാംക്ഷയുടെ മുൾമുനയിലാണ് നിങ്ങൾ എന്ന ഭാവാഭിനയത്തോടെ വേണം കൂട്ട് കൂടാൻ .... ഇനി വർണ്ണം... നല്ലത് ജലച്ചായമാണ് , റ്റ്യൂബ് കളേർസ് ആണ് വേണ്ടത്... നിറങ്ങൾ വെള്ളത്തിൽ ചാലിച്ച് പെയിന്റിങ് ചെയ്യാൻ വലിയ ഡിഷും , വലിയ ബ്രെഷുകളും വേണം... ഇതൊന്നും ഇല്ലായെങ്കിൽ ഓയ്ൽ പേസ്റ്റൽസ് മതിയാകും... ഇനി അവർ വരച്ച ചിത്രത്തിന് നിറം കൊടുക്കാൻ പറഞ്ഞ് സ്ഥലം വിട്ടോളണം ആ പ്രദേശത്ത് കണ്ട് പോകരുത്... അവരെന്തു വേണമെങ്കിലും ചെയ്തോട്ടെ അതായത്, ആ ചിത്രം കൊളമാക്കിയാലും കാര്യമാക്കരുത് വീണ്ടും ആ ഭാവാഭിനയം മുഖത്ത് തെളിയട്ടെ

ചിലപ്പോൾ മക്കളുടെ ഇതുവരെയുളള സൃഷ്ടികളേക്കാൾ വ്യത്യസ്തവും കൂടുതൽ മികവുറ്റതും ആകാം .... അഭിനന്ദിക്കാൻ മറക്കരുത്... കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാനും ഇനി കൂടുതൽ പെയ്പെറുകൾ കൊടുക്കാൻ പിശുക്ക് കാണിയ്ക്കരുത് വർണ്ണത്തിലും ..

ചിത്രകലയിൽ വാസനയുളള കുട്ടികൾക്ക് A3 യിൽ കുറയാത്ത വലുപ്പമുളള പേപ്പറിൽ ചിത്രീകരിയ്ക്കാം കണ്ട് പകർത്തിയ ചിത്രങ്ങൾ ഒഴിവാക്കുക ഇത്തരത്തിൽ രചിച്ച ചിത്രങ്ങളിൽ നിന്നും മികച്ച മൂന്ന് ചിത്രങ്ങൾ സൈറ്റിൽ കൊടുത്ത നിബന്ധനകൾക്ക് വിധേയമായി മെയ്ൽ ചെയ്യുക.


സസ്നേഹം, എൻ.ജി.ജ്വോൺസ്സൺ ചിത്രകാരൻ, ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ

N.G.JHONZSONN 

curator 'n' chairman

art-effusions global

+ 91 8304844183


45 views0 comments

Commentaires


bottom of page