

art-effusions global
articulation of initiatives 'n' interventions in art, culture 'n' socially responsible activities
AUG 18 - WORLD MARRIAGE BROKERS' DAY
SINDHURAM MARRIAGE BUREAU PALAKKAD

the inaugural ceremony and the proclamation of WORLD MARRIAGE BROKERS' DAY @ the 20th anniversary of SINDHURAM MARRIAGE BUREAU PALAKKAD

ലോക മേര്യേജ് ബ്രോക്കേഴ്സ് ഡെ പ്രഖ്യാപിച്ചു
-----------------------------------------------------------------------
ഓൺലൈൻ വിവാഹബന്ധങ്ങളിൽ പലതും ശിഥിലമാകുന്ന സാഹചര്യത്തിൽ ഇരു വിഭാഗക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് അനുയോജ്യമായ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ബ്രോക്കർമാരും, മേര്യേജ് ബ്യൂറോ കാരും അഭിനന്ദനം അർഹിക്കുന്നവരാണ്.
അവരെ ആദരിക്കുകയും അവർക്കുവേണ്ടി ഒരു ദിനം പ്രഖ്യാപിക്കേണ്ടത് ഇന്നത്തെ സാമൂഹികാവസ്ഥയിൽ അനിവാര്യമാണെന്ന് സാമൂഹ്യപ്രവർത്തകൻ എൻ. ജി. ജോൺസ്സൺ അഭിപ്രായപ്പെട്ടു .
സിന്ദൂരം മേര്യേജ് ബ്യൂറോയുടെ ഇരുപതാം വാർഷിക ഉദ്ഘാടനവും, ലോക മേര്യേജ് ബ്രോക്കേർസ് ദിന പ്രഖ്യാപനവും ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എൻ. ജി. ജ്വോൺസ്സൺ'
സ്നേഹാനന്ദം കൂട്ടായ്മയുടെ ചെയൻമാൻ ജോസ് ചാലക്കൽ അധ്യക്ഷതവഹിച്ചു.
ഹൃസ്വ ചിത്ര സംവിധായകൻ അജീഷ് മുണ്ടൂർ, ആർട്ട്-എഫ്യൂഷൻസ് ഗ്ളോബൽന്റെ മേനേജിംങ് ഡയറെക്റ്റർ ലില്ലി വാഴയിൽ, സിന്ദൂരം മേര്യേജ് ബ്യൂറോ മേനേജർ ഗിരിജാ മണി എന്നിവർ സംസാരിച്ചു.
ലില്ലി വാഴയിൽ താൻ രചിച്ച പ്രളയം പ്രമേയമായ ' അഴൽ ' എന്ന കവിത ആലപിച്ചു.
മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഓഗസ്റ്റ് 18-നാണ് ലോക മേര്യേജ് ബ്രോക്കേഴ്സ് ഡെ
ജോസ് ചാലക്കൽ
ചെയർമാൻ
സ്നേഹാനന്ദം കൂട്ടായ്മ
പാലക്കാട്.