art-effusions global
art of initiatives 'n' interventions in art, culture 'n' socially responsible activities
കേരള ചിത്രകലാ പരിഷത്ത്,പാലക്കാട്. "ചിത്രകാരികളുടെ കലാ ശിബിരം"
an equal world is an enabled world
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രകലാ പരിഷത്തിലെ ചിത്രകാരികൾ ഒത്തുചേരുന്ന " വനിതാ കലാശിബിരം " മാർച്ച് എട്ടിന് രാവിലെ 10 മണിയ്ക്ക് പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ വച്ച് നടത്തുന്നു...പ്രത്യേകം ഒരുക്കിയ WIDE CANVAS ൽ കലാകാരികൾ ചേർന്ന് വനിതാ ദിന ആശയാധിഷ്ടിത ചിത്രങ്ങൾ രചിയ്ക്കുന്നു..
സ്ത്രീകളോടുള്ള സാമൂഹിക വിവേചനവും അതിക്രമങ്ങളും ഏറി വരുന്ന സാഹചര്യത്തിൽ അത്തരം വിഷയിത്തിലൂന്നിയുള്ള രചനകളാണ് പ്രതീക്ഷിക്കുന്നത്... ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
വനിതാ ചിത്രകലാ കേമ്പിനോടനുബന്ധിച്ച് പെൺകുട്ടികൾക്ക് മാത്രമായി ഒരു പെയ്ന്റിംഗ് മത്സരം നടത്തുന്നുണ്ട്..കിന്റെർ ഗാർഡെൻ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
category 'n' theme :
KG - butterflies ( oil pastels)
LP - girl child with a toy ( oil pastels)
UP - swinging girl ( watercolour )
HS - hard-working village women ( w/c)
HSS. - violence against women folk ( w/c)
എല്ലാ മാസവും അംഗങ്ങൾക്ക് വേണ്ടി ചിത്രകലാ കേമ്പ് മുടങ്ങാതെ നടത്താറുണ്ട്...
കൂടാതെ കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട്, ക്രിസ്മസ്, ഓണം, വിഷു, തുടങ്ങിയ ആഘോഷ വേളകളിലും അവധിക്കാലത്തും പരിശീലന കളരികളും, ചിത്ര പ്രദർശനവും അവധിക്കാലത്ത് ചിത്രകലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിയ്ക്കാറുണ്ട്...
പങ്കെടുക്കുവാൻ താല്പര്യമുള്ള
ചിത്രകാരികൾ 8304844183 എന്ന നമ്പറിലേക്ക് വൊട്ട്സ്ഏപ്പ് റ്റെക്സ്റ്റ് മെസിജ് ചെയ്താൽ മതി.
63 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ് കേരള ചിത്രകലാ പരിഷത്ത് എന്ന കലാകാരന്മാരുടെ പ്രസ്ഥാനം... വൈവിധ്യമാർന്ന കലാ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച്, നിരവധി അവസരങ്ങൾ ഒരുക്കി പ്രശസ്തരായ പല കലാകാരന്മാരെ കലാ ലോകത്തിന് കാഴ്ച വച്ച പാരമ്പര്യമുളള പ്രസ്ഥാനമാണിത് ...
വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം ചാർത്തുകയാണ് ചിത്രകലാ പരിഷത്ത്... പാലക്കാട് ജില്ലാ ഘടകം.
കിന്റെർ ഗാർഡെൻ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക്
താഴെ കാണുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു..
സംഘാടകസമിതിയ്ക്ക് വേണ്ടി
എൻ.ജി.ജ്വോൺസ്സൺ ഹരീഷ് മണ്ണാർക്കാട്
(പ്രെസിഡെന്റ്) (സെക്രെട്ടറി)
INTERNATIONAL WOMEN'S DAY - 2020
theme— "I am Generation Equality: Realizing Women’s Rights”
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, മാർച്ച് എട്ടിന് പെൺകുട്ടികൾക്ക് മാത്രമായി ഒരു പെയിൻറിംഗ് മത്സരം നടത്തുന്നു...
കിൻന്റെർഗാർഡെൻ മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള പെൺകുട്ടികൾക്ക് മാത്രം ഇതിൽ പങ്കെടുക്കാം ...
രാവിലെ 9.30 നാണ് റെജിസ്റ്റ്രേഷൻ റെജിസ്റ്റ്രേഷൻ ഫീ ₹ 100/- ...
ചിത്രം വരയ്ക്കുന്നതിനുളള പേപ്പർ മത്സര സമയത്ത് നൽകും... രചനയ്ക്കാവശ്യമായ ബാക്കി എല്ലാം
മത്സരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്.. മത്സരം സമയം 2 മണിക്കൂറാണ്...
ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക്
പ്രൈസ് സർട്ടിഫിക്കറ്റുകളും. മെഡലുകളും നൽകും...
തുടർന്നുളള അഞ്ച് സ്ഥാനക്കാർക്ക് ഹൈലി മെൻഷന്റ് സർട്ടിഫിക്കറ്റുകളും അന്ന് തന്നെ നൽകുന്നതാണ്...
ബാക്കിയുളളവർക്ക് പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്...
പാലക്കാട് വിക്ടോറിയ കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റിൽ വച്ചാണ് മത്സരം നടത്തുന്നത്...
രജിസ്ട്രേഷൻ ഫീ 100 രൂപയാണ്... താല്പര്യമുള്ളവർ 830 48 44 183 എന്ന നമ്പറിലേക്ക്
കുട്ടികളുടെ പേര്, ക്ലാസ്, കൃത്യമായ സ്കൂൾ അഡ്രസ് ( ഷോർട്ട് ഫോം ഒഴിവാക്കുക) ഇവ "വൊട്ട്സ്ഏപ്പ്" റ്റെക്സ്റ്റ് ചെയ്താൽ മതി...
സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കേണ്ടതില്ല ... ഇക്കാര്യത്തിൽ വൊട്ട്സ്ഏപ്പ് റ്റെക്സ്റ്റിംങ് മാത്രം എന്ന് സവിനയം അറിയിക്കുന്നു..
ജലച്ചായ പെയിന്റിങ് മത്സരം മാത്രമാണ്.. പെൻസിൽ ഡ്രോയിംഗ് ഇല്ല...
കെ.ജി വിഭാഗത്തിനും എൽ പി വിഭാഗത്തിനും പെയിന്റിങ് ആണ് ( ചിത്രം വരച്ച് പെയിന്റ് ചെയ്യണം എന്നാൽ വൊട്ടെർക്കളർ നിർബന്ധമില്ല ... ചോയ്സ് ഉണ്ട്. ...ചിത്രം തന്ന് കളറിംഗ് ചെയ്യുന്ന രീതിയല്ല )
കുട്ടികൾ വരയ്ക്കും .... അതിന് അവസരം കൊടുക്കാത്തത് കൊണ്ടാണ് രക്ഷിതാക്കൾക്ക് ആശങ്ക ഉണ്ടാകുന്നത്...
എന്ന്,
സംഘാടക സമിതിയ്ക്ക് വേണ്ടി
പ്രെസിഡെന്റ്
എൻ.ജി.ജ്വോൺസ്സൺ
*കൂടുതൽ വിവരങ്ങൾക്ക്
8304844183
എന്ന നമ്പറിലേക്ക് വൊട്ട്സ്ഏപ്പ് റ്റെക്സ്റ്റ് മെസിജ് ചെയ്യുക ...
വിളിയ്ക്കേണ്ടതില്ല... എന്ന് വിനയപൂർവ്വം
അഭ്യർത്ഥിക്കുന്നു