top of page

കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം
 
       ചിത്രകലാ കേമ്പ്
                 2020 ഫെബ്രുവരി 21 ന്

IMG-20200221-WA0030_2.jpg

കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം  മാസംതോറും നടത്തുന്ന  ഏകദിന പെയിന്റിങ്  ശിബിരം  2020 ഫെബ്രുവരി 21 ന്  പാലക്കാട് ഗവൺമെൻറ് മോയൻ എൽ.പി സ്കൂളിൽ വച്ച്  നടത്തി.

 

പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് ചീക്കുട്ടി  അമൂർത്ത ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

 

"ലാവണ്യ ബോധത്തിൽ ഊന്നിയല്ല  സൃഷ്ടി രൂപപ്പെടേണ്ടത്,  പ്രത്യുത കാലാകാരന്റെ വിചാരവികാരങ്ങളെ  വരയിലൂടെയും വർണ്ണങ്ങളിലൂടെയും ചിത്രത്തലത്തിലേക്ക് ആവാഹിയ്ക്കപ്പെടുമ്പോഴാണ് ഒരു കലാ സൃഷ്ടി രുപപ്പെടുന്നത് അത് മൗലികമാകുന്നതും"  എന്ന് അദ്ദേഹം ഉദ്ഘാടകന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

IMG-20200221-WA0031_3.jpg

മൂന്ന് ദിവസം മുമ്പ് വർണ്ണങ്ങളുടെ ലോകത്ത് നിന്നും യാത്രയായ പാലക്കാട്ടെ മുതിർന്ന കലാകാരനും,  കേരള ചിത്രകലാ പരിഷത്ത് ആദ്യകാല അംഗവും,  മേലാർക്കാട് ചേമ്പെർ ഒഫ്  ആർട്സ് സ്ഥാപകനുമായിരുന്ന എം. ജോർജ്ജ് പോളിന്  ആദരാഞ്ജലികൾ അർപ്പിച്ചുളള  അനുസ്മരണം  ചിത്രകാരൻ  എൻ.ജി.ജ്വോൺസ്സൺ  നിർവ്വഹിച്ചു.

IMG-20200221-WA0026.jpg

ലോക പ്രശസ്ത ജലച്ചായ ചിത്രകാരൻ  സദു അലിയൂർ ന്റെ  അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുളള സമാപന സമ്മേളനം  പ്രസിദ്ധ ജലച്ചായ ചിത്രകാരൻ  മോപാസാങ്ങ് വാലത്ത്  ഉദ്ഘാടനം ചെയ്തു. 

 

സദു അലിയൂരിന്റെ ചിത്രങ്ങളുടെ  ലാവണ്യ പരിപ്രേക്ഷ്യവും, വർണ്ണസങ്കലന 

പ്രയോഗ സവിശേഷതകളും സൗഹൃദ നിമിഷങ്ങളും പ്രതിപാദിച്ചുളള അശ്രു പൂജ നടത്തി. തുടർന്ന് ജലച്ചായ പെയിന്റിങ് ചെയ്ത് അദ്ദേഹത്തിന് ചിത്രാർച്ചന അർപ്പിച്ചു.

 

 

 

 

കലാ ശിബിരത്തിൽ ചിത്രകാരന്മാരായ കൃഷ്ണൻ മല്ലിശ്ശേരി, രാജേന്ദ്രൻ വടക്കെപ്പാടത്ത്, എൽ.രാമ പരമാത്മ  കുമാർ,  ഹരീഷ് മണ്ണാർക്കാട്,  സുരേഷ് കണ്ണാടി,  മഹേഷ്.ജി. പിള്ള,   സുനിൽ കുമാർ മലമ്പുഴ,   ശ്രീവത്സൻ മങ്കര,  സുരേഷ് ഗോപിക,  കണ്ണൻ ഇമേജ്, ലില്ലി വാഴയിൽ,  ബിന്ദു മുണ്ടൂർ,  അസ്ന അഷ്റഫ്,   മേഘാലക്ഷ്മി മലമ്പുഴ, 

 ഫോറിന്റൊ ദീപ്തി,  ചാരുത വടക്കന്തറ, സുനിൽ അത്താണിപ്പറമ്പ്  തുടങ്ങി ഇരുപതോളം ചരിത്രകാരന്മാർ പങ്കെടുത്തു.

 

ഇന്നത്തെ കലാ ശിബിരത്തിലെ സൃഷ്ടികൾ ഈ അടുത്ത ദിവസങ്ങളിൽ നമ്മെ വിട്ട് പോയ കലാകാരന്മാർക്കായി സമർപ്പിച്ചു.

 

കേമ്പിൽ പിറന്ന ഇരുപത്തഞ്ച് സൃഷ്ടികളുടെ പ്രദർശനവും നടത്തി

 

.

 

 

 

63 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ്

കേരള ചിത്രകലാ  പരിഷത്ത് എന്ന കലാകാരന്മാരുടെ  പ്രസ്ഥാനം...

വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം ചാർത്തുന്ന കേരള ചിത്രകലാ പരിഷത്ത്  പാലക്കാട് ജില്ലാ ഘടകം.

 

കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച്, നിരവധി അവസരങ്ങൾ ഒരുക്കി

പ്രശസ്തരായ പല കലാകാരന്മാരെയും കലാ ലോകത്തിന് കാഴ്ച വച്ച പാരമ്പര്യമുളള പ്രസ്ഥാനമാണിത് .

 

പാലക്കാട് ജില്ലയിലെ ചിത്രകാരന്മാർക്ക് ഈ പ്രസ്ഥാനത്തിന്റെ കീഴിൽ പ്രവർത്തിക്കാനുളള അവസരത്തിന് 

8304844183 എന്ന് നമ്പറിലേക്ക് വൊട്ട്സ്ഏപ്പ് റ്റെക്സ്റ്റ് മെസിജ് അയയ്ക്കാവുന്നതാണ്.

 

എൻ.ജി. ജ്വോൺസ്സൺ

പ്രെസിഡെന്റ്

കേരള ചിത്രകലാ പരിഷത്ത് പാലക്കാട്

8304844183

20200221_114935_2.jpg
IMG-20200220-WA0055.jpg

 

bottom of page